ജവഹർലാൽ നെഹ്രു ജന്മദിനം രാഷ്ട്രാഭിമാനദിനമായി ആചരിച്ചു.

 

കൊച്ചി. കോൺഗ്രസ്‌ (എസ്) എറണാകുളം ജില്ലാ കമ്മിറ്റി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം രാഷ്ട്രാഭിമാനദിനമായി ആചരിച്ചു. കോൺഗ്രസ്‌ (എസ്) ജില്ലാ പ്രസിഡന്റ്‌ ബി എ അഷ്‌റഫ്‌ നെഹ്രുവിന്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ദേശീയ ചരിത്രവും ദേശീയ നേതാക്കളും അപഹസിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നതും,സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമാചരിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര സർക്കാർ പ്രകാശനം ചെയ്ത പോസ്റ്ററിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവിന്റെ ചിത്രമില്ലാത്തതും കേന്ദ്ര സർക്കാരിന്റെ ക്രൂര വിനോദമാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ബി എ അഷ്‌റഫ്‌ പറഞ്ഞു.
എറണാകുളം ബ്ലോക്ക് പ്രസിഡന്റ്‌ വി ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജൂബി എം വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ അനിൽ വാസുദേവ്, യൂത്ത് കോൺഗ്രസ്‌ (എസ്) സംസ്ഥാന സെക്രട്ടറി അമൽ എ എസ്, യൂത്ത് കോൺഗ്രസ്‌ (എസ്) ജില്ലാ വൈസ് പ്രസിഡന്റ്‌ വിജാസ് എം എസ്, നിർമൽ വി ആർ, ഹാരിസ് കെ വി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!