ജനകീയ കർഷക വേദി പണ്ടപ്പിള്ളി പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

മൂവാറ്റുപുഴ: ജനകീയ കർഷക വേദി പണ്ടപ്പിള്ളി പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആരക്കുഴ സെന്റ്. മേരീസ് ഇടവകയുടെ കീഴിൽ രൂപീകൃതമായ കർഷക കൂട്ടായ്മയാണ് ജനകീയ കർഷക വേദി. 14 വർഷമായി തരിശായി കിടന്ന 7 ഏക്കർ പാടത്ത് മെയ്‌ മാസത്തിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ‘കൊയ്ത്ത് ഉത്സവം ‘ ജനകീയ കർഷക വേദിയുടെ രക്ഷാധികാരി റവ. ഫാ. ജോൺ മുണ്ടക്കൽ നിർവ്വഹിച്ചു. ആരക്കുഴ കൃഷി ഓഫീസർ സന്തോഷ്‌ സി.ഡി., ജനകീയ കർഷക വേദി പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്, കൃഷിക്ക് നേതൃത്വം നൽകിയ ജോർജ്കുട്ടി അറക്കൽ, ബേബി ഐപ്പാറ തുടങ്ങി ഇരുപത്തിഅഞ്ചോളം പേർ പങ്കെടുത്തു. പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിൽ നെൽ കൃഷിക്ക് പുറമെ കപ്പ, വാഴ, വിവിധയിനം പച്ചക്കറികളും ജനകീയ കർഷക വേദിയുടെ ആഭിമുഖ്യത്തിൽ കൃഷി ചെയ്തു വരുന്നു.

Back to top button
error: Content is protected !!