ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട്‌ സമർപ്പിച്ചു

വാഴക്കുളം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യസംസ്കരണ ഉപാധികളെയും മാലിന്യപരിപാലനത്തേയും സംബന്ധിച്ച് ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട്‌ സമർപ്പിച്ചു. ജനകീയ ഹരിത ഓഡിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെൽമി ജോൺസിനു കൈമാറി.
സ്ഥിരം സമിതിയധ്യക്ഷ ആൻസമ്മ വിൻസെന്റ്, ജനകീയ ഓഡിറ്റ് അംഗവും കില ഫാക്കൽറ്റിയുമായ സുരേന്ദ്രൻ വിഷയാവതരണം നടത്തി. കില ബ്ലോക്ക്‌ കോ- ഓർഡിനേറ്റർ ബാലചന്ദ്രൻ, ജില്ലാ കോ – ഓർഡിനേറ്റർ ഭാസ്കരൻ, മുനിസിപ്പൽ- ബ്ലോക്ക്‌ കോ – ഓർഡിനേറ്റർ ഹാസ്മി,കില ആർപി സുമ ശശി, പഞ്ചായത്ത്‌ സെക്രട്ടറി എ.എസ് മനു, വി.ആർ മനോജ്‌, കുടുംബശ്രീ സി ഡി എസ്  ചെയർപേഴ്സൺ സ്മിത വിനു, ഗ്രീൻ അംബാസ്സഡർ ബി.രമേശ്‌ , പഞ്ചായത്തംഗങ്ങളായ അഷ്‌റഫ്‌ മൊയ്‌ദീൻ, ഷാജു വടക്കൻ, ശ്രീനി വേണു തുടങ്ങിയവർ പങ്കെടുത്തു.
Back to top button
error: Content is protected !!