ജനഹിത പ്രകടന പത്രികയിലേക്കുള്ള നിർദ്ദേശങ്ങൾ ലയൺസ് ക്ലബ് ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.

 

മൂവാറ്റുപുഴ: യു.ഡി.എഫ്. ന്റെ നേതൃത്വത്തിലുള്ള ജനഹിത പ്രകടന പത്രികയിലേക്കുള്ള നിർദ്ദേശങ്ങൾ ലയൺസ് ക്ലബ് ഭാരവാഹികളിൽ നിന്നും യു.ഡി.എഫ്. നേതൃത്വം ഏറ്റുവാങ്ങി. മൂവാറ്റുപുഴയിലെ സാംസ്‌കാരിക – സാമൂഹിക രംഗത്തെ പ്രമുഖ കൂട്ടായ്മയാണ് ലയൺസ് ക്ലബ്.
ഗതാഗത പ്രശ്നം പരിഹരിക്കുവാൻ റിങ് റോഡുകൾ നിർമ്മിക്കുവാനും, നിലവിലുള്ള റോഡുകൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുവാനും നിർദ്ദേശിച്ചു. മൂവാറ്റുപുഴയുടെ എക്കാലത്തേയും പ്രധാനപ്രശ്നമായ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണണമെന്നും അവർ നിർദ്ദേശിച്ചു. ലയൺസ് ക്ലബ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കണക്കിലെടുത്ത് അവ സമയബന്ധിതമായി നടപ്പിലാക്കാൻ ശ്രമിക്കുമെന്നും യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.

Back to top button
error: Content is protected !!