ഭാരത് സര്‍ക്കാര്‍ സംരംഭമായ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

മൂവാറ്റുപുഴ: അപ്രതീക്ഷിതമായി കടന്നു വരുന്ന രോഗങ്ങള്‍, അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന മരുന്നുവിലകള്‍, താളം തെറ്റുന്ന സാധാരണക്കാരന്റെ കുടുംബ ബജറ്റ് എന്നിവയ്ക്ക് പരിഹാരവുമായി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മൂവാറ്റുപുഴ ഗവ. ഹോസ്പിറ്റല്‍ റോഡില്‍ ആരക്കുഴ ജംഗ്ഷനില്‍ മലബാര്‍ വില്ലേജ് ഹോട്ടലിന് എതിര്‍വശം ജൂലൈ 3ന് രാവിലെ 10 മുതല്‍ ഭാരത് സര്‍ക്കാര്‍ സംരംഭമായ ജന്‍ ഔഷധി പ്രവര്‍ത്തനമാരംഭിക്കും. ഇവിടെ നിന്നും ഇംഗ്ലീഷ് മരുന്നുകള്‍ 50 ശതമാനം മുതല്‍ 90% വരെ വിലക്കുറവില്‍ ലഭ്യമായിരിക്കും. മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ലാബട്ടറിയിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വില്പനയ്ക്ക് എത്തിക്കുന്നത്. അതിനാല്‍ ബ്രാന്‍ഡഡ് മരുന്നുകളുടെ തന്നെ നിലവാരവും സുരക്ഷയും കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു.

  • എന്താണ് ജന്‍ ഔഷധി

ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉല്‍പാദന ചെലവുമാത്രം ഈടാക്കി ജനങ്ങളിലെത്തിക്കാനുള്ള ഒരു കേന്ദ്രസര്‍ക്കാര്‍ സംരംഭം

  • എന്താണ് ജനറിക് മരുന്നുകള്‍

രാസനാമത്തില്‍ ലഭ്യമാകുന്ന മരുന്നുകള്‍
ഉദാഹരണം: പാരസിറ്റാമോള്‍

  • എന്താണ് ബ്രാന്‍ഡഡ് മരുന്നുകള്‍

ഒരേ രോഗത്തിനുള്ള ഒരേ മരുന്നുകള്‍ വിവിധ കമ്പനികള്‍ ഉദ്പാദിപ്പിച്ച് വ്യത്യസ്ത പേരുകളില്‍ ലഭ്യമാക്കുന്നവ, ഉദാ:

 

Back to top button
error: Content is protected !!