നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

പേഴക്കാപ്പിളളി ജാമിഅ ബദ് രിയ്യ അറബിക് കോളേജ് പെരുന്നാൾ സമ്മാനമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

 

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ജാമിഅ ബദ് രിയ്യയുടെ പരിസര പ്രദേശത്ത് താമസിക്കുന്ന സാധുക്കൾക്കും സ്ഥാപനത്തിലെ മുതഅല്ലിമുകൾക്കും ഉൾപ്പടെ 400 ഓളം ഭക്ഷ്യധാന്യ കിറ്റുകൾ ജാമിഅ ബദ് രിയ്യ അറബിക് കോളേജിൽ ശൈഖുനാ നൂറുൽ ഉലമയുടെയും ഉമ്മുൽ ഉലമയുടെയും ചാരത്ത് നിന്നും വിതരണം ചെയ്തു.
ബദ് രിയ്യ ചെയർമാൻ അസ്ലം മൗലവിയുടെ നേതൃത്തിൽ നടന്ന കിറ്റ് വിതരണ ചടങ്ങിൽ കെ എ ഹൗസ മൗലവി, കെ എഫ് റഹ്മത്തുളള മൗലവി, കെ പി അബ്ദുസ്സലാം മൗലവി, കെ പി മുഹമ്മദ് തൗഫീഖ് മൗലവി,അഫ്സൽ മൗലവി, മുഹമ്മദ് ഷാ മൗലവി സാമൂഹ്യ പ്രവർത്തകൻ സജി, കെ എച്ച് സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!
Close