ജാലിയൻ വാലാബാഗ് അനുസ്മരണം നടത്തി

 

രാമമംഗലം:ജാലിയൻവാലാബാഗ് അനുസ്മരണത്തിന്റെ ഭാഗമായി എൻസിസി കോട്ടയം ഗ്രൂപ്പിൻ്റെയും നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി പിറവത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പിറവം അമർ ജവാൻ സ്മാരക പരിസരത്ത് വച്ച് പ്ലാസ്റ്റിക് വിമുക്ത സന്ദേശം നൽകുന്ന റാലിയും പൊതുസമ്മേളനവും നടത്തപ്പെട്ടു .കോട്ടയം ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ എൻ. വി സുനിൽകുമാർ,എൻ.സി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കുകയും ചെയ്തു. 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ വിരേന്ദ്ര ദത്വവാലിയ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലോറൻസ് ഡി റോഡ്രിഗസ് ,കോർഡിനേഷൻ കമ്മിറ്റി യൂണിറ്റ് പ്രസിഡൻറ് എം വി വർഗീസ് , ക്യാപ്റ്റൻ ഡോക്ടർ സൂഷൻ പി.കെ, എൻ.സി.സി സംസ്ഥാന ലൈസൻ ഓഫീസർ അനിൽ കെ നായർ, കെയർടേക്കർ ബിച്ചു കുര്യൻ തോമസ് ,എക്സ് സർവീസ്മെൻ സോണൽ പ്രസിഡൻറ് എം.എൻ.അപ്പുക്കുട്ടൻ,ജോസഫ് മലയിൽ, സണ്ണി ഇടയത്ത്പാറ, രാധാകൃഷ്ണൻ നായർ, ബെന്നി വാഴക്കാട് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!