ജാഗ്രത’ തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചു

 

കൊച്ചി : സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും എറണാകുളം കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന ‘ജാഗ്രത ‘ ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുകര, രാമമംഗലം പഞ്ചായത്ത് സി.ഡി എസ്സുകളിലെ ജെൻഡർ റിസോഴ്സ് സെന്ററുകളുടെ ആഭിമുഖ്യത്തിൽ വെബിനാർ നടത്തി. രാമമംഗലം സി.ഡി.എസ്. ചെയർപേഴ്സൺ ഷീബ യോഹന്നാൻ വെബിനാർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. സാമൂഹ്യ മേളയോടനുബന്ധിച്ച് ആയിരുന്നു ജില്ലാതല ഉദ്ഘാടനം നടന്നത്.

വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ അധ്യക്ഷത വഹിച്ച വെബിനാറിൽ അസി.എക്സൈസ് കമ്മീഷണർ & വിമുക്തി മിഷൻ ജില്ലാ മാനേജർ ജി.സജിത്കുമാർ, സ്നേഹിത കൗൺസിലർ കവിതാ ഗോവിന്ദ്, കുന്നുകര സി ഡി എസ് ചെയർപേഴ്സൺ പ്രവീണ അജികുമാർ, കമ്മ്യൂണിറ്റി കൗൺസിലർ രാധാ ദിവാകരൻ, സ്നേഹിത സർവീസ് പ്രൊവൈഡർ സ്മിത മനോജ്, കമ്മ്യൂണിറ്റി കൗൺസിലർ മഞ്ജു സി.രഘുവരൻ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!