മഴുവന്നൂര്‍ പള്ളി വളഞ്ഞ് യാക്കോബായ വിശ്വാസികള്‍ വിധി നടപ്പാക്കാനാകാതെ പോലീസ് മടങ്ങി

കോലഞ്ചേരി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മഴുവന്നൂര്‍ സെന്റ് തോമസ് പള്ളി ഏറ്റെടുക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തുമെന്ന സൂചന കണക്കിലെടുത്ത് പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ കൂട്ടത്തോടെ എത്തി. ഇന്നലെ രാവിലെ 6ഓടെ തന്നെ ജില്ലയുടെ പല ഭാഗത്ത് നിന്നുമുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ പള്ളിയില്‍ എത്തിയിരുന്നില്ല. ആറ് പളളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു.തൃശൂര്‍ ഭദ്രാസനത്തിലെ ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ പള്ളികളും അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം, ഓടക്കാലി,മഴുവന്നൂര്‍ പള്ളികളിലുമാണ് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്.

 

Back to top button
error: Content is protected !!