യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 31 മത് അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്‌ പ്രഥമൻ ബാവ നിർവഹിച്ചു.

കോലഞ്ചേരി: മാനവരാശിയുടെ നന്മക്ക് ക്രിസ്തുവിനെ മനസിൽ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ്‌ പ്രഥമൻ ബാവ ഉദ്‌ബോധിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 31 മത് അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാവ. മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ വചന ശുശ്രൂഷ നടത്തി. മെത്രാപ്പോലീത്തമാരായ പൗലോസ് മോർ ഐറേനിയോസ് , മാത്യൂസ് മോർ അന്തിമോസ്, കോർ എപ്പിസ്കോപ്പമാരായ ഇ.സി. വർഗീസ്, ബേബി ജോൺ, ജനറൽ സെക്രട്ടറി ഫാ. പോൾസൺ കീരിക്കാട്ടിൽ. ഫാ. ഹെനു തമ്പി, എ.വി. പൗലോസ്, സി.കെ. വർഗീസ്, കെ.വി. തമ്പി, മോൻസി വാവച്ചൻ എന്നിവർ സംബന്ധിച്ചു.

Back to top button
error: Content is protected !!