പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ എൻ ജേക്കബ് കോറെപ്പിസ് കോപ്പ

 

രാമമംഗലം: പൗരോഹിത്യത്തിൻ്റെ അമ്പതാം വാർഷിക നിറവിലാണ് രാമമംഗലം നടുവിലേടത്തു വന്ദ്യ. എൻ ജേക്കബ് കോറെപ്പിസ്കോപ്പ. മലങ്കര ക്നാനായ സമുദായത്തിലെ സീനിയർ വൈദികൻ ആണ്. രാമമംഗലം ക്നാനായ വലിയപള്ളിയിൽ 30 വർഷം വികാരിയായി സേവനം ചെയ്തു.കോട്ടയം സെൻ്റ് മേരീസ് ക്നാനായ വലിയ പള്ളി,എറണാകുളം സെൻ്റ് മേരീസ് ക്നാനായ പള്ളി, സെൻറ് ജോർജ് ചാപ്പൽ പുലരികുന്ന് എന്നിവിടങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. ൽ പരേതരായ ഔസഫിൻ്റെയും അന്നമ്മയുടെയും മകനായി 1948ൽ ജനിച്ചു.കുഴുമുറി എൽ പി സ്കൂൾ രാമമംഗലം ഹൈസ്കൂൾ റാന്നി എം ഡി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിൽ പ്രീ ഡിഗ്രി പഠനവും തുടർന്നു കോട്ടയം പഴയ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി കിഴക്കിൻ്റെ വലിയ മെത്രാപ്പോലീത്ത കാലം ചെയ്ത എബ്രഹാം മോർ ക്ലീമിസ് തിരുമേനിയിൽ നിന്ന് 1966 ൽ രാമമംഗലം ക്നാനായ വലിയ പള്ളിയിൽ വച്ച് കൊറുയോ പട്ടവും ചിങ്ങവനം സെൻറ് ജോൺസ് പുത്തൻപള്ളിയിൽ വച്ച് 1971 സെപ്റ്റംബർ 14 ന് വൈദികപട്ടവും സ്വീകരിച്ചു. 2009 ല് രാമമംഗലം വലിയ പള്ളിയിൽ വച്ച് കുര്യാക്കോസ് മോർ സേവേറിയോസ് തിരുമേനി യിൽ നിന്ന് കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് മോർ ഇവാനിയോസ് തിരുമേനി മാരൂടെ സഹകാർമികത്വത്തിൽ കോറെപ്പിസ്കോപ്പ സ്ഥാനം സ്വീകരിച്ചു. ഭാര്യ വത്സമ്മ,മക്കൾ ഷൈനി, ഷീജ, ഷീന.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാമമംഗലം സെൻറ് ജേക്കബ്സ് ക്നാനായ വലിയ പള്ളിയിൽ ക്നാനായ സമുദായ വലിയമെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് വിശുദ്ധ കുർബാന അർപ്പിക്കുന്നതും തുടർന്ന് അനുമോദനയോഗവും നടത്തുന്നു.

Back to top button
error: Content is protected !!