ഇട്ടിയക്കാട്ട് കോളനികളില്‍ ജനങ്ങള്‍ക്ക് ഭീഷണിയായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റും; എല്‍ദോ എബ്രഹാം എം.എല്‍.എ

 

മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ ഇട്ടിയക്കാട് മിച്ചഭൂമി കോളനിയില്‍ വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ മരത്തിന്റെ ശിഖരം വീണ് കേടുപാട് സംഭവിച്ച ഇട്ടിയക്കാട് കോളനിയില്‍ താമസിക്കുന്ന കുരുപ്പുതടം ശിവന്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവോലി ഗ്രാമപഞ്ചായത്തില്‍ കാറ്റും മഴയും വ്യാപക നാശനഷ്ടമാണ് വരുത്തിയത്. രണ്ടാര്‍ പീടികപുത്തന്‍പുര ബാലകൃഷ്ണന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയിരുന്നു. അടുപറമ്പ് മാവിന്‍ചുവട് ഇല്ലികുന്നേല്‍ ഷാജന്‍ ഫ്രാന്‍സിസിന്റെ 100 ഏത്തവാഴകള്‍, നടാംക്കുഴി ജോര്‍ജിന്റെ 50 ഏത്ത വാഴകള്‍, മെതിപ്പാറ തോമസിന്റെ 30 ഏത്തവാഴകള്‍ കാറ്റില്‍ നിലം പൊത്തി. പ്രദേശത്ത് ചെറുതും വലുതുമായ നിരവധി മരങ്ങളും കാറ്റില്‍ നിലംപൊത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളുടെയും കൃഷിയുടെയും നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം വേഗത്തിലാക്കാന്‍ കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. എം.എല്‍.എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.കെ.അജി, ഫെബിന്‍ മൂസ്, കെ.ബി.നിസാര്‍, വി.എസ്.അനസ്, ഷൈജല്‍ പാലിയത്ത്,എം.എ.അജാസ എന്നിവരുമുണ്ടായിരുന്നു.
ചിത്രം-1)കാറ്റില്‍ മരത്തിന്റെ ശിഖരം വീണ് വിള്ളല്‍ വീണ ഇട്ടിയക്കാട് കോളനിയില്‍ താമസിക്കുന്ന കുരുപ്പുതടം ശിവന്‍കുട്ടിയുടെ വീട് എല്‍ദോ എബ്രഹാം എം.എല്‍.എ സന്ദര്‍ശിക്കുന്നു………….…ചിത്രം-2) കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയ രണ്ടാര്‍ പീടികപുത്തന്‍പുര ബാലകൃഷ്ണന്റെ വീട് എല്‍ദോ എബ്രഹാം എം.എല്‍.എ സന്ദര്‍ശിക്കുന്നു…………..

Back to top button
error: Content is protected !!