മഴക്കാലമാണ്, സൂക്ഷിക്കണം പകർച്ചവ്യാധികളെ

കൊ​ച്ചി: ക​ടു​ത്ത വേ​ന​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മു​ണ്ടാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യേ​റു​ന്നു. മ​ലി​ന​ജ​ല​വും കൊ​തു​ക് പ്ര​ജ​ന​ന​വു​മാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ 65 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. 82 പേ​ർ​ക്ക് ഡെ​ങ്കി സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ 2620 പേ​ർ ഒ.​പി​യി​ൽ പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി. 74 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സ​ക്ക് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ ക​ണ​ക്കു​ക​ൾ ഇ​തി​ലു​മേ​റെ​യു​ണ്ടാ​കും. ചൂ​ർ​ണി​ക്ക​ര, എ​ട​ത്ത​ല (ര​ണ്ട്), ക​ള​മ​ശ്ശേ​രി (ര​ണ്ട്), ക​രു​മാ​ല്ലൂ​ർ, മാ​ലി​പ്പു​റം, മൂ​ലം​കു​ഴി, വാ​ഴ​ക്കു​ളം (ര​ണ്ട്), വെ​ണ്ണ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 29ന് ​ഡെ​ങ്കി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 28ന് ​എ​ട​ത്ത​ല, ക​ലൂ​ർ- ര​ണ്ട്, ക​രു​മാ​ലൂ​ർ, കു​ത്താ​പാ​ടി, കു​ട്ട​മ്പു​ഴ- ര​ണ്ട്, മ​ല​യി​ടം​തു​രു​ത്ത്- ര​ണ്ട്, പോ​ത്താ​നി​ക്കാ​ട്, പു​ന്നേ​ക്കാ​ട്, ത​മ്മ​നം, വ​രാ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും ഡെ​ങ്കി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 29ന് ​മാ​ത്രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി ബാ​ധി​ച്ച് 467 പേ​ർ ചി​കി​ത്സ തേ​ടി. കൊ​തു​ക് നി​യ​ന്ത്ര​ണ​മാ​ണ് ഡെ​ങ്കി രോ​ഗ​പ്പ​ക​ര്‍ച്ച ത​ട​യാ​നു​ള്ള പോം​വ​ഴി.

Back to top button
error: Content is protected !!