സിവില്‍ സര്‍വ്വീസ് നിലനില്‍ക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യം- ജോയിന്റ് കൗണ്‍സില്‍

മൂവാറ്റുപുഴ: ജോയിന്റ് കൗണ്‍സില്‍ മൂവാറ്റുപുഴ മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ല സെക്രട്ടറി ഹുസൈന്‍ പതുവന ഉദ്ഘാടനം ചെയ്തു. സാധാരണക്കാരും പാവപ്പെട്ടവരും അടങ്ങുന്ന പൊതു സമൂഹത്തിന് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും സേവനങ്ങളും ലഭ്യമാകുന്നതിന് ശക്തമായ സിവില്‍ സര്‍വ്വീസ് നില നില്‍ക്കേണ്ടത് അനിവാര്യമാണന്ന് ഹുസൈന്‍ പതുവന പറഞ്ഞു.

സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കുക, സിവില്‍ സര്‍വീസ് അഴിമതി രഹിതവും കാര്യക്ഷമവുമാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1ന് കാസര്‍കോഡു നിന്നും ആരംഭിച്ച് ഡിസംബര്‍ 7ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സിവില്‍ സര്‍വീസ് സംരക്ഷണയാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ചും, യാത്ര വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്നതിനുമാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. മേഖല പ്രസിഡന്റ് എല്‍ദോസ് മാത്യൂ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറാര്‍ കെ.കെ ശ്രീജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് അബു സി രന്‍ജി, മേഖല സെക്രട്ടറി അനൂപ് കുമാര്‍, ട്രഷറര്‍ ഗോകുല്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!