നിര്‍മ്മല കോളേജില്‍ ഐടി എക്സ്‌പോയ്ക്ക് തുടക്കമായി

മൂവാറ്റുപുഴ: നിര്‍മ്മല കോളേജ് ബിസിഎ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസമായി നടക്കുന്ന ഐടി എക്സ്‌പോയ്ക്ക് തുടക്കമായി. നിര്‍മ്മല കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന നൈറ്റ് 2കെ23 യുഎസ്ടി പ്രോഗ്രാം മാനേജര്‍ നിപുണ്‍ വര്‍മ്മ ഉദ്ഘാടനം ചെയ്തു. കോളേജില്‍ ഒരുക്കിയ ഐടി പ്രദര്‍ശനത്തില്‍ ഹോളോഗ്രാം, പി ഓ വി ഡിസ്പ്ലേ, റോബോട്ടിക്സ്, ഈ വേസ്റ്റ് മോഡല്‍സ് , സ്റ്റില്‍ മോഡല്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.ജെ ഇമ്മാനുവേല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. കോളേജ് ബര്‍സാര്‍ ഡോ. ഫ്രാന്‍സിസ് കണ്ണാടന്‍, പ്രിന്‍സിപ്പല്‍ ഡോ. തോമസ് കെ.വി, സെല്‍ഫിനാന്‍സിംഗ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!