ഇരുമ്പായില്‍ ഇ.എം. ചാക്കോ മെമ്മോറിയല്‍ ക്വിസ്; പൈങ്ങോട്ടൂര്‍ സെന്റ്. ജോസഫ്‌സ് ഹൈ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.

 

മൂവാറ്റുപുഴ: ഇരുമ്പായില്‍ ഇ.എം. ചാക്കോ മെമ്മോറിയല്‍ ക്വിസ് മത്സരത്തിൽ പൈങ്ങോട്ടൂര്‍ സെന്റ്. ജോസഫ്‌സ് ഹൈ സ്‌കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പോത്താനിക്കാട് പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം താലൂക്കിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 18 വര്‍ഷമായി നടത്തി വരുന്ന മത്സരത്തില്‍ 8 സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പോത്താനിക്കാട് സെന്റ് സേവിയേര്‍സ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. വാരപ്പെട്ടി എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ഒന്നാം സ്ഥാനത്തിന് എവര്‍ റോളിംഗ് ട്രോഫിയും നല്‍കി. പ്രസിഡന്റ് എം.സി. എല്‍ദോസ്, സെക്രട്ടറി എം.എം. സേവ്യര്‍, ജോയിന്റ് സെക്രട്ടറി സി.വി. ജേക്കബ്, ജിജോ പൗലോസ്, ടോണിഷ് തോമസ്, വിശ്വനാഥ കൈമള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: പോത്താനിക്കാട് പബ്ലിക് ലൈബ്രറിയില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ ട്രോഫിയുമായി

Back to top button
error: Content is protected !!