വോട്ടർ പട്ടികയിലെ ക്രമക്കേട് ; എൽദോസ് കുന്നപ്പിള്ളി പരാതി നൽകി

 

മൂവാറ്റുപുഴ  : പെരുമ്പാവൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഗുരുതരക്രമക്കേടുകൾ സംഭവിച്ചതായി എൽദോസ് കുന്നപ്പിള്ളി.
വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി പരാതി നൽകി. 2286 വോട്ടുകൾ ഇരട്ടിപ്പ് നടന്നിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. വോട്ടർ പട്ടികയിൽ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പേര്, ഭാഗം നമ്പർ, ക്രമ നമ്പർ, എന്നിവ ഉൾപ്പെടെയാണ് പരാതി നൽകിയത്. വോട്ടർ പട്ടികയിൽ വന്ന ഗുരുതര പിഴവുകൾ ഉദ്യോഗസ്ഥ തല വീഴ്ചയാണ്. ഒരാൾക്ക് രണ്ടാമത് വോട്ട് കൂടി ചെയ്യുന്ന അവസരം ഉണ്ടാകരുത്. ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!