ഇരട്ടകുട്ടികൾക്ക് ഇനി അമ്മയില്ല. കൃഷ്ണപ്രിയ യാത്രയായി.
ആയവന പാലാനിൽക്കുംപറമ്പിൽ പ്രവീണിന്റെ ഭാര്യ കൃഷ്ണപ്രിയ ഒടുവിൽ മരണത്തിന് മുൻപിൽ കീഴടങ്ങി. നാട്ടുക്കാരുടെ അകമഴിഞ്ഞ സഹായങ്ങൾക്ക് കൃഷ്ണപ്രിയയുടെ ജീവൻ പിടിച്ച് നിറുത്താനായില്ല. പ്രസവാനന്തര ശസ്ത്രക്രിയയെ തുടർന്ന് ഇൻഫെക്ഷൻ മൂലം അതീവഗുരുതരാവസ്ഥയിൽ രാജഗിരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്നു. ഒടുവിൽ കന്നി പ്രസവത്തിൽ ഉണ്ടായ ഇരട്ടകുട്ടികളെ ഒരുനോക്ക് കാണാൻ കഴിയാതെയാണ് ഈ അമ്മ യാത്രയാവുന്നത്