ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ഗാർഡിയൻ ജനുവരി ഒന്നിന് റീലിസിനു തയ്യറെടുക്കുന്നു.

…..
ഏബിൾ. സി. അലക്സ്‌
…..
കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി.കോതമംഗലം, നെല്ലിമറ്റം സ്വദേശി പ്രൊഫ. സതീഷ് പോള്‍ രചനയും , സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മലയാള സിനിമകളുടെ റിലീസിനുവേണ്ടിയുള്ള പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീല്‍സിന്‍റെ ആദ്യ റിലീസ് ആണ്. ജനുവരി ഒന്നിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.പ്രൊഫ. സതീഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഗാർഡിയൻ. ആദ്യ ചിത്രം ജയറാം, ഇന്ദ്രജിത്, ഗോപിക എന്നിവർ അഭിനയിച്ചു 2005ൽ പുറത്തിറങ്ങിയ ഫിംഗർ പ്രിന്റ് ആയിരുന്നു. രണ്ടാമത്തെ ചിത്രം 2018ൽ പ്രകാശ് ബാരെ, ടിനി ടോം എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച കാറ്റുവിതച്ചവറും. ഗാർഡിയനിൽ
സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മുവാറ്റുപുഴ സ്വദേശി ജോബിന്‍ ജോർജ് കണ്ണാത്തുകുഴിയും , കോതമംഗലം സ്വദേശി അഡ്വ. ഷിബു കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . എഡിറ്റിംഗ് വിജി എബ്രഹാമും, ഛായാഗ്രഹണം ജോബി ജെയിംസും സംഗീതം പ്രദീപ് ടോമും നിർവഹിച്ചിരിക്കുന്നു.

Back to top button
error: Content is protected !!