ചുമട്ട് തൊഴിലാളികള്‍ക്ക് യാത്രയപ്പ് നല്‍കി എഐടിയുസി

മൂവാറ്റുപുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ കാവുംകര ഒന്നാംപൂളില്‍ നിന്നും പെന്‍ഷനാവുന്ന തൊഴിലാളികള്‍ക്ക് എറണാകുളം ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) കാവുംകര യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹം യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂള്‍ ലീഡര്‍ കെ.എം.ഷാജി അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് പിരിയുന്ന വി.പി.നാസര്‍, കെ.ഐ.ഷാജി, പി.എച്ച് കരീം എന്നീ തൊഴിലാളികള്‍ക്കുള്ള ഉപകാരങ്ങള്‍ എഐറ്റിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം കെ.എ നവാസ് വിതരണം ചെയ്തു. പി.എ നവാസ്, പി.എം.സുജീര്‍, കെ.യു.കബീര്‍, പി.എം. അജാസ്, പി.എ.നെജീബ്, എം.എ.അജാസ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!