ഐഎന്‍ടിയുസി ആരക്കുഴ മണ്ഡലം സമ്മേളനവും രാഷ്ട്രീയ വിശദീകരണയോഗവും നടത്തി

 

ആരക്കുഴ: ഐഎന്‍ടിയുസി ആരക്കുഴ മണ്ഡലം സമ്മേളനവും രാഷ്ട്രീയ വിശദീകരണയോഗവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യകാല നേതാക്കളെ ആദരിച്ചു. കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ് പുതുതായി കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ സ്വീകരിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലേ മോഡലിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ജോയല്‍ കുര്യന് കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ ക്യാഷ് അവാര്‍ഡും ഫലകവും ഡീന്‍ കുര്യാക്കോസ് എംപി വിതരണം ചെയ്തു. കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, സാബു പൊതൂര്‍, ഓമന മോഹനന്‍, പി.എം ഏലിയാസ്, സന്തോഷ് ഐസക്, മേരി പീറ്റര്‍, ജാന്‍സി മാത്യു, വിഷ്ണു ബാബു, ജോസ് കുറ്റിയാനി, പി.റ്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!