സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം

കാക്കനാട് : വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 9ന് കാക്കനാട് കളക്ടറേറ്റിലെ ജില്ലാ വനിത ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ 4 വരെ അഭിമുഖം നടക്കും. എം.എസ്.സി ന്യൂട്രീഷൻ / ഫുഡ് സയൻസ്/ ഫുഡ് ആൻന്റ് ന്യൂട്രീഷൻ ക്ലിനിക് / ന്യൂട്രീഷൻ ആന്റ് ഡയറ്റിക്സ് യോഗ്യതയും ആശുപത്രികളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അല്ലെങ്കിൽ ഡയറ്റ് കൗൺസിലിംഗ്, ന്യൂട്രീഷനൽ അസ്സസ്മെന്റ്,പ്രഗ്നൻസി ആന്റ് കൗൺസിലിംഗ്, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി. താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.

Back to top button
error: Content is protected !!