എം.എ കോളേജില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എന്‍സിസി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചു. കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പരിപാടികള്‍ കോതമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ അജി പി.എന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബി പി വര്‍ഗീസ്, കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അര്‍ച്ചന ഷാജി, എന്‍സിസി ഓഫീസര്‍ ഡോ.രമ്യ കെ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫിസിക്കല്‍ ട്രെയിനര്‍ അര്‍ച്ചന ഷാജിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കി. യോഗ വിഷയമാക്കി പ്രശ്‌നോത്തരിയും നടത്തി.

Back to top button
error: Content is protected !!