ഓള്‍ കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: അന്തര്‍ ദേശീയ പൈനാപ്പിള്‍ ദിനാചരണം സംഘടിപ്പിച്ചു

വാഴക്കുളം: ഓള്‍ കേരള പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാഴക്കുളത്ത് അന്തര്‍ ദേശീയ പൈനാപ്പിള്‍ ദിനാചരണം സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ പൈനാപ്പിള്‍ കേക്ക് മുറിച്ച് പൈനാപ്പിള്‍ ദിന സന്ദേശം നല്‍കി. വാഴക്കുളം എന്നത് പൈനാപ്പിളിന്റെ മറ്റൊരു പേരായിട്ടാണ് ലോകമെങ്ങും അറിയപ്പെടുന്നതെന്നും, വാഴക്കുളം ദേശത്തിന്റെ പ്രാദേശിക ദിനോത്സവമായി അന്താരാഷ്ട്ര പൈനാപ്പിള്‍ ദിനാചരണം മാറുന്നതായും ജോസ് പെരുമ്പിള്ളിക്കുന്നേല്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, സെക്രട്ടറി ജോസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ്, ട്രഷറര്‍ ജോസ് മോനിപ്പിള്ളില്‍, ഭരണ സമിതിയംഗങ്ങളായ ജയ്‌സസണ്‍ ജോസ്, മാത്യു ജോസഫ്, ജിമ്മി ജോര്‍ജ്, സാലസ് അലക്‌സ്, പി.സി ജോണ്‍, ഷൈന്‍ ജോണ്‍ തുടങ്ങിയവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

Back to top button
error: Content is protected !!