അന്താരാഷ്ട്ര ചാന്ദ്ര ദിനം: 1000 പതിപ്പുകൾ പുറത്തിറക്കി എം എസ് എം സ്കൂൾ വിദ്യാർത്ഥികൾ

മൂവാറ്റുപുഴ :അന്താരാഷ്ട്ര ചാന്ദ്ര ദിനം വിപുലമായി ആഘോഷിച്ച് മുളവൂർ എം എസ് എം സ്കൂൾ . കുട്ടികൾ തയ്യാറാക്കിയ 1000 ചാന്ദ്രദിന പതിപ്പുകളുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ഇ എം സൽമത്ത് നിർവഹിച്ചു. ബഹിരാകാശ യാത്രികരായി വേഷം ധരിച്ചും , റോക്കറ്റുകളുടെ മാതൃക നിർമിച്ചും മുഴുവൻ കുട്ടികളും ചാന്ദ്രദിനാഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വീഡിയോ പ്രദർശനവും, ചന്ദ്ര ദിന ക്വിസ് മത്സരവും നടന്നു. സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ രമ്യാ റ്റി ആർ , ഫജറുസാദിഖ് തുടങ്ങിയവർ നേത്രത്വം നൽകി.

Back to top button
error: Content is protected !!