80 ചിത്രങ്ങൾ ,ആറു തിയേറ്ററുകൾ, രാജ്യാന്തര മേള 17 മുതൽ എറണാകുളത്ത്

 

തിരുവനന്തപുരത്തെ വിജയത്തിന് ശേഷം രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതൽ എറണാകുളത്തേക്ക്. കോവിഡ് മഹാമാരിക്കെതിരെ കരുതലുള്ള മേളയിൽ 80 ചിത്രങ്ങളാണ് എറണാകുളത്തും ആറു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത് .രാജ്യാന്തര മത്സര വിഭാഗം ,ഇന്ത്യൻ സിനിമ ,ഹോമേജ്, മലയാളസിനിമ ഇന്ന് ,ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളായാണ് പ്രദർശനം . ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് .തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ,അഹമ്മദ് ബഹ്‌റാമിയുടെ ദി വേസ്റ്റ് ലാൻഡ് ,മോഹിത് പ്രിയദർശിയുടെ കൊസ എന്നിവ ഉൾപ്പടെ 22 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .

പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത് . സരിത തിയേറ്ററാണ് മുഖ്യവേദി . ഇതിനു പുറമെ സവിത ,സംഗീത , കവിത ,ശ്രീധർ, പദ്‌മ എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ. മേളയിലെത്തുന്ന ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്ക് ഇവിടെ ഫെബ്രുവരി 15,16 ,17 തീയതികളിൽ സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ചലച്ചിത്ര അക്കാദമിയും ആരോഗ്യ വകുപ്പും ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് .ആശുപത്രികളിൽ നിന്നും ലാബുകളിൽ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂർ മുൻപ് നടത്തിയത്) കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.

ഫെസ്റ്റിവൽ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി 15 ന് ആരംഭിക്കും. സവിത, സരിത സംഗീത തിയേറ്റർ സമുച്ചയത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത് .പാസ് വിതരണത്തിനൊപ്പമാകും ആന്റിജൻ ടെസ്റ്റും ആരംഭിക്കുക. പാസ് വിതരണ വേദിയിലും മേളയിലും പ്രതിനിധികൾ നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അക്കാഡമി സെക്രട്ടറി അറിയിച്ചു .

തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള നടക്കുന്ന
ത്.ഫെബ്രുവരി 10ന് തിരുവനന്തപുരത്തായിരുന്നു മേള ആരംഭിച്ചത് .

Back to top button
error: Content is protected !!