അന്തര്‍ ദേശീയ സഹകരണ ദിനാചരണം: മൂവാറ്റുപുഴ താലൂക്ക് തല സമ്മേളനം ഇന്ന്

മൂവാറ്റുപുഴ: അന്തര്‍ ദേശീയ സഹകരണ ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് തല സമ്മേളനം ഇന്ന് നടത്തും. മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ രാവിലെ 10.30ന് കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പി.എം ഇസ്മയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.കെ ഉമ്മര്‍ അധ്യക്ഷത വഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ് തോപ്പില്‍ സഹകരണ സ്റ്റാമ്പ് പ്രകാശനം നിര്‍വഹിക്കും. സഹകരണ യൂണിയന്‍ അംഗങ്ങളായ അനില്‍ ചെറിയാന്‍, പി.പി എല്‍ദോസ്, ജോളി ജോര്‍ജ്, ഇ.കെ സുരേഷ്, എന്‍.എം കിഷോര്‍,ബിജു തങ്കപ്പന്‍ ടി.ശിവദാസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജയമോന്‍ യു. ചെറിയാന്‍,ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. എസ് മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. സഹകരണ വകുപ്പ് റിട്ട. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എ.എന്‍ സതീശന്‍ എല്ലാവരുടേയും മെച്ചപ്പെട്ട ഭാവിക്കായി സഹകരണ മേഖല എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ലാസ് നടത്തും. സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സി.കെ പ്രകാശ്, ജീമോന്‍ പോള്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.

 

Back to top button
error: Content is protected !!