അന്തര്‍ദേശീയ സഹകരണ ദിനാചരണം: മൂവാറ്റുപുഴ താലൂക്ക് തലസമ്മേളനം നടത്തി

മൂവാറ്റുപുഴ: അന്തര്‍ദേശീയ സഹകരണ ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ താലൂക്ക് തലസമ്മേളനം നടത്തി. കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പി.എം ഇസ്മയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.കെ ഉമ്മര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ സുജിത് കരുണ്‍ സഹകരണ സ്റ്റാമ്പ് പ്രകാശനം നടത്തി.

സഹകരണ യൂണിയന്‍ അംഗങ്ങളായ അനില്‍ ചെറിയാന്‍, ഇ.കെ സുരേഷ്, എന്‍.എം കിഷോര്‍, ടി.ശിവദാസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജയമോന്‍ യു. ചെറിയാന്‍,ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.എസ് മുഹമ്മദ് ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു. സഹകരണ വകുപ്പ് റിട്ട. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എ.എന്‍ സതീശന്‍ ചര്‍ച്ചാ ക്ലാസില്‍ വിഷയാവതരണം നടത്തി. സഹകരണ ബാങ്ക് പ്രസിഡന്റുമാരായ സി.കെ പ്രകാശ്, ജീമോന്‍ പോള്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!