പായിപ്ര ഗവ.യുപി സ്കൂളിൽ അന്താരാഷ്ട്ര ബ്രെയില്‍ ലിപി ദിനാചരണം.

 

മൂവാറ്റുപുഴ : പായിപ്ര ഗവ.യുപി സ്കൂളിൽ അന്താരാഷ്ട്ര ബ്രെയിൽ ലിപി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.
കാഴ്ചയില്ലാത്തവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്ന ബ്രെയില്‍ ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലിന്‍റെ ജന്മദിനമാണ് ഐക്യരാഷ്ട്രസഭ ബ്രെയിൽ ദിനമായി ആചരിക്കുന്നത്.അദ്ദേഹം കണ്ടുപടിച്ച ഈ ലിപി സമ്പ്രദായം അന്ധരുടെയും ഭാഗികമായി കാഴ്ചയുള്ളവരുടെയും മൗലികാവകാശങ്ങളുടെ സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരത്തില്‍ വഹിച്ചിട്ടുള്ള പ്രാ‍ധാന്യം അടിവരയിട്ടു കാണിക്കുന്നതിനാണ് ഈ ദിനാചരണം. പായിപ്ര ഗവ യു പി സ്കൂളിൽ നടന്ന ദിനാചരണം മുൻ പ്രധാനാദ്ധ്യാപിക സി എൻ കുഞ്ഞുമോൾഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നസീമ സുനിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി എ റഹീമബീവി ദിനാചരണ സന്ദേശം നൽകി. കുട്ടികൾക്കായി ചിത്രരചന, വീഡിയോ പ്രദർശനം, സുന്ദരിക്ക് പൊട്ടുതൊടൽ, വാക്യങ്ങൾ അഭിനയിക്കൽ തുടങ്ങിയവ നടന്നു. സീനിയർ അസിസ്റ്റന്റ് കെ എം നൗഫൽ റിസോഴ്സ് അധ്യാപിക ടി ആർ രാഖി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചിത്രം : പായിപ്ര ഗവ യു പി സ്കൂളിൽ നടന്ന അന്താരാഷ്ട്ര ബ്രെയിൽ ലിപി ദിനാചരണം സി എൻ കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!