എം.എ കോളേജില്‍ ഇന്റര്‍ സ്‌കൂള്‍ കോമേഴ്സ് ഫെസ്റ്റ് 27 ന്

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ കോമേഴ്സ് ഫെസ്റ്റ് ഇന്‍ഫിനിറ്റോ 2കെ24 സംഘടിപ്പിക്കുന്നു. ജൂണ്‍ 27ന് രാവിലെ 10ന് കോളേജ് സ്റ്റുഡന്റ്സ് സെന്ററിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, സ്‌പോട് ഫോട്ടോഗ്രാഫി എന്നിങ്ങനെയാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് യഥാക്രമം 5000/, 4000/, 3000/, 2000/, 1000/ എന്നിങ്ങനെ ക്യാഷ് പ്രൈസും,മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളിന് കെസിയ മെമ്മോറിയല്‍എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി നല്‍കും. രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 8547104170, 9495315266 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക

 

Back to top button
error: Content is protected !!