വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഇൻഷുറൻസ് പരിരക്ഷയുമായി മൂവാറ്റുപുഴ നിർമ്മല കോളേജ്.

 

മൂവാറ്റുപുഴ: നിർമ്മലാ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മൂന്നുലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന പദ്ധതി നടപ്പിലാക്കി. ഏകദേശം 8490 വ്യക്തികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഇപ്രകാരമുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നത്. ആകസ്മികമായി ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ മൂലം തുടർ പഠനം മുടങ്ങുന്ന സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി ഏറെ സഹായകരമാണെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി. അഭിപ്രായപ്പെട്ടു. ഈ പദ്ധതിയുമായി സഹകരിച്ച രക്ഷകർതൃ സംഘടനയുടെ ഭാരവാഹികളെയും അവരുടെ ദീർഘവീക്ഷണത്തെയും മാനേജ്മെന്റ് അഭിനന്ദിച്ചു.

Back to top button
error: Content is protected !!