ആയവന പഞ്ചായത്തില്‍ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: ആയവന പഞ്ചായത്തില്‍ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്തില്‍ 100% അജൈവമാലിന്ന സംസ്‌കരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്ത്രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് സുറുമി അജീഷ് നര്‍വഹിച്ചു.വൈസ് പ്രസിഡന്റ് രാജന്‍ കടക്കോട് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്റെ സഹകരണത്തോടെ 25 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബ്ലോക്ക് മെമ്പര്‍ ഷിവാഗോ തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ എം.എസ് ഭാസ്‌കരന്‍ നായര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി സുനില്‍,വാര്‍ഡ് മെമ്പര്‍മാരായ ഉഷ രാമകൃഷ്ണന്‍, മിനി വിശ്വനാഥന്‍,ജോളി ഉലഹന്നാന്‍, ജോസ് പുട്ടംപുഴ, വാര്‍ഡ് മെമ്പറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ രഹന സോബിന്‍, പഞ്ചായത്ത് സെക്രട്ടറി സി വി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. പ്രദേശവാസികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു,

Back to top button
error: Content is protected !!