കൂട്ടമരണം നടന്ന വൃദ്ധസദനത്തിലെ അന്തേവാസികളെ പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റാന്‍ നീക്കം

മൂവാറ്റുപുഴ : കൂട്ടമരണം നടന്ന നഗരസഭ വൃദ്ധസദനത്തിലെ മുഴുവന്‍ അന്തേവാസികളെയും പത്തനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റും. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ് പേരടക്കം 19 പേരെയാണ് പത്താനാപുരം ഗാന്ധി ഭവനിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്. താല്‍ക്കാലികമായി അടച്ച് പൂട്ടുന്ന വയേജന കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികളാരംഭിക്കും. ഇതിനായി എട്ട് ലക്ഷം നഗരസഭ ചെലവഴിക്കും. മരണമടഞ്ഞ രോഗികളില്‍ നിന്നടക്കം എടുത്ത രക്തസാമ്പിളുകളുടെയും, മറ്റും പരിശോധ ഫലങ്ങള്‍ ഇതുവരെയും ലഭ്യമായില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് നഗരസഭയുടെ വയോജന കേന്ദ്രമായ സ്നേഹവീട്ടില്‍ രണ്ട് വയോധികരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെഒരേ രോഗലക്ഷണങ്ങളോടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്. ഇക്കഴിഞ്ഞ 19 ന് ലക്ഷ്മിയും, 27ന് ആമിന പരീതും, 15ന് ഏലിയാമ്മ ജോര്‍ജും ഇവിടെ മരണപ്പെട്ടിരുന്നു. ഇവരില്‍ ലക്ഷ്മി ഒഴികെയുള്ള മറ്റ് മൂന്ന് അന്തേവാസികള്‍ക്കും ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായിരുന്നത്.

 

Back to top button
error: Content is protected !!