എംഎ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡക്ഷന്‍ പരിപാടി സംഘടിപ്പിച്ചു

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡക്ഷന്‍ പരിപാടി സംഘടിപ്പിച്ചു.ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞു കോളജിലെത്തിയ വിദ്യര്‍ത്ഥികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിനും, അവരെ പുതിയ ചുറ്റുപാടുകളുമായി അടുപ്പിക്കാനും, സഹ വിദ്യാര്‍ത്ഥികളുമായും, അധ്യാപകരുമായും നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാനും,പുതുതായി കോളേജില്‍ പ്രവേശിച്ചവരെ അവരുടെ സമപ്രായക്കാരുമായി ഇടപഴകുന്നതിനുമെല്ലാം പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയണ് പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐആര്‍എസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു. പുതിയതായി ആരംഭിച്ച നാലു വര്‍ഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് പാലാ സെന്റ്. തോമസ് കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ. ലിബിന്‍ കുര്യാക്കോസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു.സ്റ്റുഡന്റ്സ് കൗണ്‍സിലര്‍ മീര എസ് ചെമ്പരത്തി, ഡോ. ക്ലോഡിന്‍ റോച്ച എന്നിവര്‍ പ്രസംഗിച്ചു. വരും ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മേരി മെറ്റില്‍ഡ, 7 ടു 9 ഗ്രീന്‍ സ്റ്റോര്‍ മാനേജിംഗ് ഡയറക്ടര്‍ ബിട്ടു ജോണ്‍, മൂലമറ്റം സെന്റ്. ജോസഫ്‌സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. മാത്യു കാനമല,കേരള ജനമൈത്രി പോലീസ് പരിശീലകന്‍ അജേഷ് കെ.പി, എംഎ കോളേജ് പ്ലേസ്‌മെന്റ് ഓഫീസര്‍ ആഷ്ലി ജോസ്, കാലാവസ്ഥവ്യതിയാന മേഖലയില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുസ്ഥിര ഫൌണ്ടേഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ദീപ എ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!