ഇന്ത്യയിദ്യമായി വിദ്യാർഥി സൗഹൃദ സംരംഭകത്വ പരിശീലനവുമായി സ്റ്റാർട്ട്‌ അപ്പ് കമ്പനി ഗർഗാ എം കോമഴ്സും ശ്രീശങ്കര വിദ്യാപീഠം കോളേജും

 

മൂവാറ്റുപുഴ :വിദ്യാർഥികളിൽ സംരംഭകത്വം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ് കമ്പനിയായ ഗർഗാ എം കൊമെഴ്‌സിന്റെ ജിടെസ്റ്റ്‌ ആപ്പും ശ്രീശങ്കര വിദ്യാപീഠം കോളേജും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.

സ്കിൽ വൈബ്സ് പദ്ധതി പ്രകാരം കോളേജ് തലത്തിൽ തന്നെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത്, പഠനം പൂർത്തിയാക്കുന്നതിനൊപ്പം സൗജന്യ സംരംഭകത്വ പരിശീലനം നൽകി അവരെ പ്രാപ്തരക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

എം എൽ എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പദ്മ, മാനേജർ പ്രൊഫസർ എസ്. കെ കൃഷ്ണൻ, ജിടെസ്റ്റ്‌ ആപ്പ് ഫൗണ്ടർ ഉണ്ണികൃഷ്ണൻ വി.കെ തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!