ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം സമ്മേളനം നടത്തി

ആവോലി: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ആവോലി മണ്ഡലം സമ്മേളനം നടത്തി. ജനപക്ഷ പോരാട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച വൈകിട്ട് 5ന് അടൂപ്പറമ്പ് നെല്ലിപ്പിള്ളില്‍ ഹാളിന് സമീപം നടത്തിയ സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ആവോലി നിയോജക മണ്ഡലം പ്രസിഡന്റ് റിയാദ് എം.വി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ സമ്മേളനത്തില്‍ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലാക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ രാധാകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് അലി, യൂത്ത് കോണ്‍ഗ്രസ് അസംബ്ലിപ്രസിഡന്റ് ജിക്കു താണിവീടന്‍, ഡിസിസി വൈസ് പ്രസിഡന്റ് കെ.എം പരീത്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുപുറം, കോണ്‍ഗ്രസ് ആവോലി മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കന്‍, ആവോലി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷെഫാന്‍ വി.എസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ്് കമ്മറ്റി ചെയര്‍മാന്‍ ബിന്ദു ജോര്‍ജ്, വാര്‍ഡ് മെമ്പര്‍മാരായ ബിജു മുള്ളങ്കുഴി, സൗമ്യ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!