പാചക വാതക വില വര്‍ദ്ധനവ്: പത്താംമൈലില്‍ അടുപ്പ് കൂട്ടി സമരം നടത്തി

കോലഞ്ചേരി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വടയമ്പാടി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്താംമൈലില്‍ അടുപ്പ് കൂട്ടി സമരം നടത്തി.
കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വിലഭീമമായി വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് സമരം നടത്തിയത്. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്‍.എന്‍.രാജന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.കെ.സത്യവ്രതന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.എസ്. മുരളീധരന്‍, ഗാന്ധിദര്‍ശന്‍ വേദി ജില്ല പ്രസിഡന്റ് കെ.ഡി. ഹരിദാസ്, പഞ്ചായത്തംഗം എം.വി. ജോണി, മണ്ഡലം ജനറല്‍ സെക്രട്ടറി ജോണ്‍ ജോസഫ്, ഒ.ബി.സി.കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.ജി.ശ്രീകുമാര്‍, പി.പി. വര്‍ഗീസ്, കല സത്യവ്രതന്‍, സൗമ്യ ജോണ്‍സണ്‍, സൈജു വടയാടിയില്‍,ഒ.കെ. നീലകണ്ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

Back to top button
error: Content is protected !!