കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ കാർഷിക ബില്ലുകൾ പിൻവലിക്കുക: മനയത്ത് ചന്ദ്രൻ

 

കോതമംഗലം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ കർഷക വിരുദ്ധവും കാർഷിക മേഖലയെ തകർക്കുന്നതുമാണെന്ന് എച്ച്.എം.എസ്. ദേശീയ വർക്കിംഗ് കമ്മറ്റിയംഗവും കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ പറഞ്ഞു. വൻകിട കുത്തക റീട്ടെയിൽ ശൃംഖലകളെ വഴി വിട്ട് സഹായിക്കാൻ ഈ ബിൽ വഴിയൊരുക്കും. രാജ്യമെങ്ങും ഉയർന്നു വരുന്ന കർഷകരുടെ പ്രക്ഷോഭങ്ങളെ കണക്കിലെടുത്ത് ബിൽ അടിയന്തിരമായി പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു. കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) എറണാകുളം ജില്ലാ പ്രവർത്തകയോഗം ഗൂഗിൽ മീറ്റ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനയത്ത് ചന്ദ്രൻ. യോഗത്തിൽ മനോജ് ഗോപി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.പി. ശങ്കരൻ, എൽ.ജെ.ഡി. സംസ്ഥാന കമ്മറ്റിയംഗം എം.എ.ടോമി, ജില്ലാ സെക്രട്ടറി എ. ശ്രീധരൻ, ജോയി മാടശ്ശേരി, ജബ്ബാർ വത്തേലി, തോമസ് മൂക്കന്നൂർ, വാവച്ചൻ തോപ്പിൽ കുടി തുടങ്ങിയവർ സംസാരിച്ചു. മുല്ലക്കര സക്കറിയ സ്വാഗതവും കെ.കെ. മോഹനൻ നന്ദിയും പറഞ്ഞു. കേരള കർഷക തൊഴിലാളി യൂണിയൻ എറണാകുളം ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് മനോജ് ഗോപി, വൈസ് പ്രസിഡന്റ് ജബ്ബാർ വാത്തേലി, ജനറൽ സെക്രട്ടറി മുല്ലക്കര സക്കറിയ, സെക്രട്ടറി തോമസ് മൂക്കന്നൂർ, ട്രഷററായി കെ.കെ. മോഹനനേയും തിരഞ്ഞെടുത്തു.

ഫോട്ടോ: കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത മനോജ് ഗോപി കോതമംഗലവും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുല്ലക്കര സക്കറിയയും

Back to top button
error: Content is protected !!