ഇന്ദിരാഗാന്ധി കോളേജില്‍ ഭരണഘടന ദിനാചരണം നടത്തി

നെല്ലിക്കുഴി : ഇന്ദിരാഗാന്ധി കോളേജില്‍ കെമിസ്ട്രി വിഭാഗം ഡോ. എന്‍.വി എല്‍ദോയുടെ നേതൃത്വത്തില്‍ ഭരണഘടനാ ദിനാചരണം നടത്തി. ബി.എസ്.സി ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി നയന ആര്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കെമിസ്ട്രി വിഭാഗം അധ്യാപകന്‍ ഡോ. എന്‍.വി എല്‍ദോ ഭരണഘടന ദിനത്തെക്കുറിച്ച് ആമുഖ വിവരണം നടത്തി. ഭരണഘടനയെയും ഇന്ത്യയുടെ ചരിത്രത്തെയും ആസ്പദമാക്കി ക്വിസ് മത്സരം നടത്തി

Back to top button
error: Content is protected !!