മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

മൂവാറ്റുപുഴ: രാജ്യത്തിന്റെ എഴുപത്തിആറാമത് സ്വാതന്ത്ര്യ ദിനം മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ എട്ടിന് നഗരസഭ ഓഫീസിന് മുന്നില്‍ മുനിസിപ്പല്‍ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. 9 ന് നെഹ്‌റു പാര്‍ക്കില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വര്‍ണ്ണശബളമായ റാലിയും സംഘടിപ്പിച്ചു. പോലീസ്, അഗ്‌നിശമനസേന, എക്‌സൈസ്, സ്‌കൗട്ട്, ഗൈഡ്, എന്‍.സി.സി.സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു.തുടര്‍ന്ന് നിര്‍മ്മല ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. അബ്ദുള്‍ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, രാജശ്രീ രാജു, അസം ബീഗം, അമല്‍ ബാബു, ജോര്‍ജ് ജോളി മണ്ണൂര്‍, കെ.കെ. സുബൈര്‍, നെജില ഷാജി, പി.എം. സലിം, ലൈല ഹനീഫ, ജോയിസ് മേരി ആന്റണി, സെബി.കെ. സണ്ണി, നിര്‍മല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം തുടങ്ങിയവര്‍ പങ്കെടുത്തു. പി.എസ്. കരുണാകരന്‍ നായര്‍ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും മത്സര വിജയികള്‍ക്കുളള സമ്മാനം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസും വിതരണം ചെയ്തു.

 

Back to top button
error: Content is protected !!