മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരംഗ് യാത്ര നടത്തി. രാവിലെ 9.15 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പാഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട്ടു. സുവര്‍ണ്ണ ജൂബിലി ഹാളില്‍ നടന്ന പൊതുയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ റീന സജി, മേഴ്‌സി ജോര്‍ജ് , ബെസ്റ്റിന്‍ ചേറ്റൂര്‍, അംഗങ്ങളായ സാറാമ്മ ജോണ്‍ ,ജോസി ജോളി, റിയാസ് ഖാന്‍, സെക്രട്ടറി എം.ജി. രതി എന്നിവര്‍ പ്രസംഗിച്ചു. പൊതുയോഗത്തിനു ശേഷം ദേശ ഭക്തിഗാന മത്സരവും നടന്നു. മത്സരത്തില്‍ ഒന്നാം സമ്മാനം കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്തും, രണ്ടാം സമ്മാനം ആരക്കുഴ ഗ്രാമ പഞ്ചായത്തും, മൂന്നാം സമ്മാനം ബ്ലോക്ക് പഞ്ചായത്ത് എസ്.സി. ഡിപ്പാര്‍ട്ടുമെന്റും കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാന ദാനവും നടത്തി.

Back to top button
error: Content is protected !!