നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
സൗത്ത് മാറാടി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനഘോഷം

മൂവാറ്റുപുഴ: സൗത്ത് മാറാടി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനഘോഷം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ജെയ്‌സ് ജോണ്‍ പതാക ഉയര്‍ത്തി. ജവാന്‍മാരായ സി.എഫ്.എന്‍.ഉണ്ണി രാജ, ലാന്റ്‌സ് നായിക് ഹരിരാജയും മുഖ്യാഥിതികളായി. പതാക ഉയര്‍ത്തലിനുശേഷം കുട്ടികള്‍ സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ടി.വി അവിരാച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ബിന്ദു എം എം, പിടിഎ പ്രസിഡന്റ് അനൂപ് തങ്കപ്പന്‍, പിടിഎ വൈസ് പ്രസിഡന്റ് പ്രകാശ് സി.പി സീനിയര്‍ അധ്യാപകന്‍ റോള്‍ജി ജോസഫ്, എം പി ടി എ പ്രസിഡന്റ് ഷിനി ജോയ്, അധ്യാപികയായ തസ്‌നി സി.എ, സ്‌കൂള്‍ ലീഡര്‍ നജിയ ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.