നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
നിറമ്പുഴ ഗവ എല്‍ പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം

മൂവാറ്റുപുഴ: നിറമ്പുഴ ഗവ.എല്‍പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സീനിയ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസ് ജോസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ്, ദേശഭക്തി ഗാനം, പ്രസംഗം, പ്രച്ഛന്നവേഷം, ചിത്രരചന എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി. അധ്യാപിക മേഴ്‌സി എന്‍ ജോര്‍ജ്ജ് രചിച്ച് പ്രീപ്രൈമറി അധ്യാപിക ആനി വി റ്റി സംഗീതം നന്‍കി ആലപിച്ച സ്‌കൂളിന്റെ തനതു ദേശഭക്തിഗാനത്തിന്റെ പ്രകാശനം പിടിഎ പ്രസിഡന്റ് ജോസ് ജോസഫ് നിര്‍വഹിച്ചു. രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുട്ടികളും പങ്കെടുത്തു.