നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധന:പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റി

പോത്താനിക്കാട്: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലുഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് കടക്കോട്ട്,ബ്ലോക്ക് ജനറല്‍ സെക്രട്ടറി മാണി പിട്ടാപ്പിള്ളി,ഷെജി ജേക്കബ്, മാത്യു ആദായി,സിജോ ജോണ്‍, ടൈഗ്രിസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!