കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി

വാഴക്കുളം: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എം പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിഎല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.റോയി കണ്ണംചിറ മുഖ്യപ്രഭാഷണം നടത്തി.കല്ലൂര്‍ക്കാട് പഞ്ചായത്ത് അംഗം ഡെല്‍സി ലൂക്കാച്ചന്‍, സ്‌കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി, പ്രധാനാധ്യാപകന്‍ ഷാബു കുര്യാക്കോസ്,തോമസ് കുണിഞ്ഞി,റോയി ജെ. കല്ലറങ്ങാട്ട്,സിസ്റ്റര്‍ ആല്‍ഫി നെല്ലിക്കുന്നേല്‍,സജി പൗലോസ്, റീന ഫ്രാന്‍സിസ്,സാജന്‍ സക്കറിയാസ്,എ.എം ജോസഫ്,കെ.എസ് ഫ്രാന്‍സിസ്, എം.കെ ബിജു,സജി ചെറിയാന്‍, ജെയ്സ് എം.എബ്രഹാം,ജോമോന്‍ ജോസ്, ജോസഫ് ജെയ്‌സണ്‍,ടില്‍ജി സിജോ, മോനിക്ക ദേവസ്യ,ജിയോ റെജി,എം.എസ് കൃഷ്ണപ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!