കൂവള്ളൂര്‍ എല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

കവളങ്ങാട്: കൂവള്ളൂര്‍ എല്‍പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി. ദേശീയ വായനശാല പ്രസിഡന്റ് കെ.എ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സുബൈര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോര്‍ജ് പ്രസംഗിച്ചു.പരിപാടിയോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്കായി നടത്തിയ കൈയെഴുത്ത് മത്സരത്തില്‍ ഷഹന റംസാദ് ഒന്നാം സ്ഥാനവും, കെ.എച്ച് ആഷിത രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Back to top button
error: Content is protected !!