മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി

മണ്ണൂര്‍: എന്‍എസ്എസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും,കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ അരുണ്‍ എന്‍.ആര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളില്‍ കുട്ടികള്‍ക്കായി നാടകക്കളരി സംഘടിപ്പിച്ച് മികച്ച അഭിനേതാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും, തിരക്കഥാരചനാശേഷി വളര്‍ത്തുവാനും ഒപ്പമുണ്ടാവുമെന്ന് അരുണ്‍ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഥമാധ്യാപിക അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ എസ്. ഗോപകമാര്‍, രാഗേന്ദു, നീതു, സൗമ്യ, വിദ്യാരംഗം കണ്‍വീനര്‍ ഷെമീദ, ശാസ്ത്ര ക്ലബ് കണ്‍വീനര്‍ ദര്‍ശന എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!