മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും ലോഹിതദാസ് അനുസ്മരണവും നടത്തി

മൂവാറ്റുപുഴ: മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും, ലോഹിതദാസ് അനുസ്മരണവും നടത്തി. ചലച്ചിത്ര അക്കാഡമി അംഗം എന്‍ അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ലോഹിതദാസിന്റെ തിരക്കഥകളക്കുറിച്ചുള്ള ക്ലാസ് നയിച്ചു. കോ.ഓര്‍ഡിനേറ്റര്‍ ആര്‍.അനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് അനിതകുമാരി മുഖ്യ പ്രഭാഷണം നടത്തി. കലാ-സാഹിത്യ പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. അധ്യാപകരായ ഗോപകുമാര്‍, എ.ഇ ഷമീല, രാഗേന്ദു, നീതു , ദര്‍ശന തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!