കല്ലൂര്‍ക്കാട് ബസ്റ്റാന്റില്‍ ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് ബസ്റ്റാന്റില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍, എ.കെ ജിബി,സുമിത സാബു,ലാലി സ്‌റ്റൈബി, അനില്‍ കെ മോഹനന്‍, ജാന്‍സി ജോമി, സീമോള്‍ ബൈജു, ബാബു മനയ്ക്കപ്പറമ്പന്‍, പി.പ്രേമലത, കെ.റ്റി മാത്യു, എസ് ഹരിപ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശ്രമ കേന്ദ്രത്തിന് ആവശ്യമായ ഫാന്‍, മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടി പ്രത്യേക മുറി തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ടെന്നും സിസിടിവി ഉടന്‍ തന്നെ ക്രമീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര അറിയിച്ചു.

 

Back to top button
error: Content is protected !!