ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഇന്ന്

കല്ലൂര്‍ക്കാട്: കോസ്‌മോ പൊളിറ്റന്‍ ലൈബ്രറി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പണികഴിപ്പിച്ച ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
വൈകുന്നേരം 5ന് ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി, ലിസി റ്റോമി, പി.ഡി ഫ്രാന്‍സിസ്, സി.കെ ഉണ്ണി, റാണിക്കുട്ടി ജോര്‍ജ്,ഷിവാഗോ തോമസ്, രഞ്ജിത് ജോര്‍ജ്, കെ.കെ ജയേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തില്‍ കല്ലൂര്‍ക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി ജില്ലാ കളക്ടര്‍ സംവദിക്കും.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോണ്‍ കരിന്തോളില്‍ മെമ്മോറിയല്‍ ഷട്ടില്‍ കോര്‍ട്ട് മൂന്നു ലക്ഷം ചെലവിലാണ് ലൈബ്രറിയോടനുബന്ധിച്ച് തയാറാക്കിയിട്ടുള്ളത്.

Back to top button
error: Content is protected !!